banner

തെമ്മാടിത്തരം അവസാനിപ്പിക്കണം; ഗവർണർ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വ. വിനോദ് മാത്യു വിൽസൺ

ഗവർണറുടെ അധികാര കാര്യങ്ങൾക്കും അപ്പുറമായി അദ്ദേഹം പറഞ്ഞതിലെ വസ്തുത ചൂണ്ടിക്കാട്ടി പ്രശസ്ത അഭിഭാഷൻ വിനോദ് മാത്യു വിൽസൺ. പണിയൊന്നുമില്ലാത്ത ചീഫ് വിപ്പിന് തന്നെ 25 സ്റ്റാഫുകൾ, മന്ത്രിമാരുടെ കൂടെ കൂട്ടിയാൽ
400 ഓളം സ്റ്റാഫുകൾ വരും, അങ്ങനെ ചുരുക്കി പറഞ്ഞാൽ ഒരു മന്ത്രിസഭാ കാലാവധി കഴിയുമ്പോൾ ഏറ്റവും കുറഞ്ഞത് 800 പേർക്ക് സർക്കാർ ഖജനാവിൽ നിന്നും ആജീവനാന്ത പെൻഷൻ കൊടുക്കണം ഇത് എന്തിനാണെന്ന ചോദ്യമാണ് അഭിഭാഷൻ വിനോദ് മാത്യു വിൽസൺ തൻ്റെ ഫേസ്ബുക്ക് ഹാൻ്റിലിലൂടെ ഉന്നയിക്കുന്നത്.

അഭിഭാഷൻ വിനോദ് മാത്യു വിൽസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.......

ഗവർണർ ഏത് തരക്കാരനുമാകട്ടെ, ഏത് രാഷ്ട്രീയത്തിൽ ഉള്ളവനുമാകട്ടെ. പറഞ്ഞതിൽ കഴമ്പുണ്ടോ എന്നതാണ് ചോദ്യം.....!!

കേരളത്തിൽ പണിയൊന്നുമില്ലാത്ത ചീഫ് വിപ്പിന് തന്നെ 25 സ്റ്റാഫുകൾ

മന്ത്രിമാരുടെ കൂടെ കൂട്ടിയാൽ
400 ഓളം സ്റ്റാഫുകൾ വരും

2 വർഷം കഴിയുമ്പോൾ ആജീവനാന്ത പെൻഷൻ

2 വർഷം പൂർത്തിയാക്കുമ്പോൾ അടുത്ത ബാച്ച് കേറും

അങ്ങനെ ചുരുക്കി പറഞ്ഞാൽ ഒരു മന്ത്രിസഭാ കാലാവധി കഴിയുമ്പോൾ ഏറ്റവും കുറഞ്ഞത് 800 പേർക്ക് സർക്കാർ ഖജനാവിൽ നിന്നും ആജീവനാന്ത പെൻഷൻ കൊടുക്കണം

എന്തിന്?

2 വർഷം മന്ത്രിയുടെ കൂടെ നിന്ന് സകല അധികാരദുർവിനിയോഗവും നടത്തിയതിന് ശേഷവും പെൻഷൻ...

ആരുടെ പണം?
നമ്മുടെ പണം

ഇതു പോലെ ഒരു ഗതികെട്ട ജനത ലോകത്തെവിടെ എങ്കിലും കാണുമോ ?

ഈ നെറികേടിനെതിരെയാണ് ഗവർണർ ശബ്ദമുയർത്തിയത്

ഗവർണർക്ക് അതിനുള്ള അധികാരമുണ്ടോ ഇല്ലയോ എന്നതല്ല കാതലായ വിഷയം

ഈ തെമ്മാടിത്തരം ജനശ്രദ്ധയിൽ കൊണ്ടുവരാനും അത് ചർച്ചയാക്കാനും പറ്റി എന്നിടത്ത് അദ്ദേഹം ജനസേവകനെന്ന നിലയിൽ വിജയിച്ചു എന്ന് പറയാം

 രാഷ്ട്രീയ ഭേദമന്യേ ഈ തെമ്മാടിത്തരം അവസാനിപ്പിക്കുക തന്നെ വേണം🙏

വിനോദ് മാത്യൂ വിൽസൻ
അഭിഭാഷകൻ

Post a Comment

0 Comments