Latest Posts

കൊല്ലത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 37കാരൻ അറസ്റ്റിൽ

കൊല്ലം : പതിനാല് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കൊല്ലം, അഞ്ചലിലാണ് സംഭവം. അഞ്ചൽ അഗസ്തിക്കോട് ലളിതാ ഭവനത്തിൽ പ്രമോദ് (37) ആണ് ഏരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടിയിലായത്.

37കാരനായ പ്രമോദ് പതിനാല് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് കേസ്. എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥിയിലെ സ്വഭാവ വ്യത്യാസങ്ങളും ശാരീരിക മാറ്റങ്ങളും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ വിളിച്ച് നിചസ്ഥിതി ചോദിച്ചറിയുകയായിരുന്നു.

തുടർന്ന് കുട്ടിയിൽ നിന്ന് പീഡന വിവരം അറിഞ്ഞ രക്ഷിതാക്കൾ ഉടൻ ഏരൂർ പൊലീസിൽ വിവരമറിയിക്കുകയും പരാതിയിൽ ഏരൂർ പൊലീസ് വേഗം അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

കേസിൽ പതിനാലുകാരൻ്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ്. മൊഴി പ്രകാരം 37കാരനായ പ്രമോദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെതിരെ പൊലീസ് പോക്സോ അടക്കുമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കോടതി ഇയാളെ റിമാൻ്റ് ചെയ്തു.



 


0 Comments

Headline