കൊല്ലത്ത് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 38കാരൻ അറസ്റ്റിൽ
SPECIAL CORRESPONDENTSaturday, February 26, 2022
കൊല്ലത്ത് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 38കാരൻ അറസ്റ്റിൽ. വര്‍ക്കല ഇടവ വെണ്‍കുളം കരിപ്രം എന്ന സ്ഥലത്ത് കെ.എസ് ഭവനത്തില്‍ സോജൂ (38) ആണ് പോലീസ് പിടിയിലായത്. പാരിപ്പളളി പോലീസ് പ്രതിയ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.
നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നതിന്‍റെ സമീപമുളള പെണ്‍കുട്ടിയെ വശീകരിച്ച് ലൈംഗീകബന്ധത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വച്ച് ഭീഷണിപ്പെടുത്തി വീണ്ടും ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
അതിക്രമം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി പോലീസിന്‍റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ പ്രകാരവും ബലാല്‍സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാളെ ഇടവയിലുളള വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനുരൂപ.എസ്, പ്രദീപ്, എ.എസ്.ഐ അഖിലേഷ്. എസ്.സി.പി.ഓ ഡോള്‍മാ.വി.എസ്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
0 Comments