സംഭവവുമായി ബന്ധപ്പെട്ട് മകളെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു കൊല്ലപ്പെട്ട യുവതിയും 14-കാരിയായ മകളും താമസിച്ചിരുന്നത്.
ഞായറാഴ്ച രാത്രി അമ്മയ്ക്ക് പരിക്കേറ്റെന്നും നിലത്തുവീണ് കിടക്കുകയാണെന്നും മകള്‍ അയല്‍ക്കാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ മറ്റു താമസക്കാര്‍ 14-ാം നിലയിലെ ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ തലയില്‍ പരിക്കേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്.
ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
0 Comments