23ന് രാത്രി 10ന് ആണ് കേസിനാസ്പദമായ സംഭവം.
രാത്രി മദ്യപിച്ച് വീട്ടിൽ എത്തിയ ജയപ്രകാശ് വീടും വസ്തുവും സ്വന്തം പേരിൽ എഴുതി കൊടുക്കാത്തതിലുള്ള വിരോധത്താൽ അസഭ്യം വിളിക്കുകയായിരുന്നു.
പിന്നാലെ ബഹളം വച്ചതിനെ ചോദ്യം ചെയ്ത സമയം പ്രതി ഡൈനിംഗ് ടേബിളിന്റെ പുറത്ത് ഇരുന്ന കത്താൾ കൊണ്ട് തലയിലും ഇടത് കൈ തണ്ടയിലും വെട്ടി മുറിവേൽപ്പിക്കുകയും കല്ലു കൊണ്ട് വയറ്റിൽ എറിഞ്ഞ് പരിക്കേൽപിക്കുകയും ചെയ്യുകയായിരുന്നു.
ഇത് തടയാൻ എത്തിയ മുത്തച്ഛനെ ഓലമടൽകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു.
ശേഷം ഒളിവിൽ പോയ പ്രതിയെ കൊല്ലം എസിപി ജിഡി വിജയകുമാറിന്റെ നിർദ്ദേശപ്രകാരം അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ എസ്എച്ച്ഒ സി ദേവരാജന്റെ നേതൃത്വത്തിൽ എസ്‌ഐ മാരായ അനീഷ്, സിറാജുദ്ദീൻ, ലഗേഷ് കുമാർ, സിപിഓ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യ്തു.
തിരുത്ത്: അച്ഛനേയും - പിതൃസഹോദരനെയും
0 Comments