banner

28 കാരനായ യുവാവ് അപകടത്തിൽ മരിച്ചു; അപകടം വളവ് തിരിയുന്നതിനിടെ

തിരുവനന്തപുരം : ഇരുപത്തിയെട്ടുവയസ്സുകാരനായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചേരപ്പള്ളി അനീഷ് ഭവനിൽ ജി.ഹരീഷ് (28) ആണ് മരിച്ചത്. ആര്യനാട് താന്നിമൂട് വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് യുവാവിൻ്റെ അന്ത്യം. 

വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കുമായി റോഡിലേക്ക് വീണ ഹരീഷിൻ്റെ ദേഹത്ത് കൂടി എതിർദിശയിൽനിന്നു വന്ന പിക്കപ്പ് വാഹനം ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

പെയിന്റിങ് തൊഴിലാളി ആയിരുന്നു.  പിതാവ്: ജ്‌ഞാനദാസ്. മാതാവ്: ഉഷ. സഹോദരൻ: അനീഷ്.

Post a Comment

0 Comments