banner

മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു

ബസ്താർ : മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബസ്താറിൽ വച്ചാണ് മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലുണ്ടായത്. സിആർപിഎഫ് 168 ബറ്റാലിയൻ അസിസ്റ്റൻ്റ് കമാൻഡൻ്റ് ആണ് ഏറ്റുമുട്ടലിൽ മരണപ്പെട്ടത്. ഒരു ജവാന് ഗുരുതരമായി ​ഗുരുതരമായ പരിക്ക് പറ്റിയതായും റിപ്പോർട്ട്. എസ് ബി ടിർകി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ബിജാപുർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമാണ്. ഇവിടെവെച്ചാണ് സൈന്യവുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിമ്മാപുർ – പുത്കൽ മേഖലയിലാണ് വെടിവയ്പ്പ് നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്നു സിആർപിഎഫ് സംഘത്തിനെതിരെ മാവോയിസ്റ്റുകൾ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നിലവിൽ സായുധ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

Post a Comment

0 Comments