കാറിനെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും തിരുവല്ലയിലേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ഗുരുവായൂരില്‍ നിന്നും അടൂരിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച്ച പകല്‍ ഒരു മണിയോടെ എം സി റോഡില്‍ കല്ലിശ്ശേരി പാലത്തിനു സമീപം സെന്‍ട്രല്‍ ബാങ്കിന് എതിര്‍വശം വച്ചാണ് അപകടമുണ്ടായത്.
അലൻ അപകട സ്ഥലത്തും ജെൻസി ആശുപത്രിയിലുമാണ് മരിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യനാണ് ജെന്‍സി. ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്.
0 Comments