വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇയാള്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ വടവന്നൂരില്നിന്നാണ് പിടിയിലായത്. ഓണ്‍ലൈന്‍ വാഹന വില്പന സൈറ്റുകളില്‍ വില്പനക്ക് വെച്ചിരിക്കുന്ന മോട്ടോര്‍ സൈക്കിളുകളുടെ നമ്ബര്‍ മനസ്സിലാക്കി അതേ നമ്ബറില്‍ വ്യാജ നമ്ബര്‍ പ്ലേറ്റ് ഉണ്ടാക്കി ഓടിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ രണ്ട് വര്‍ഷം മുൻപ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പ്രതിയാണ് മൊയ്തീനെന്ന് പൊലീസ് കണ്ടെത്തി.
2020 ജൂലൈ 16ന് രാത്രി കൊല്ലങ്കോട് കൊങ്ങന്‍ചാത്തി പാര്‍വതിയുടെ വീട്ടില്‍ ബൈക്കിന് തീയിട്ടതും 2019 നവംബറില്‍ കൊല്ലങ്കോട് പി.എസ്.ടി പെട്രോള്‍ പമ്ബിന് മുന്നില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതും താനാണെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇതില്‍ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പിടികൂടിയതെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
0 Comments