banner

കൊല്ലത്ത് ഡി.വൈ.എഫ്.ഐ വിട്ട് പത്തോളം പേർ ആർ.വൈ.എഫിൽ ചേർന്നു

കരിക്കോട് : ചന്ദനത്തോപ്പ് ഐ.ടി.ഐ ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐയിൽ നിന്നും വിട്ട് 10 യുവാക്കൾ ആർ.വൈ.എഫിൽ ചേർന്നു.

ഐ.ടി.ഐ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബി ജോൺ പതാക കൈമാറി പ്രസ്ഥാനത്തിലേക്ക് കടന്നു വന്നവരെ സ്വീകരിച്ചു.

സ. ടി സി വിജയൻ അധ്യക്ഷൻ ആയിരുന്ന യോഗത്തിന് പാർട്ടി മണ്ഡലം സെക്രട്ടറി സ. ഫിറോസ് ഷാ, സ. ആനന്ദ് ലോറൻസ്, സ ഐസക്, സ. അനിൽ ടി. സി, ആർ.വൈ.എഫ്  മണ്ഡലം സെക്രട്ടറി സ. മിനീഷ്യസ്, പ്രസിഡന്റ്‌ സ. സുധീഷ്, ട്രഷർ സ.ഷർജു, വിവിധ ലോക്കൽ സെക്രട്ടറിമാരായ സ. വിനോദ് (കുണ്ടറ), സ. ഷാജി (പേരയം), സ.സുനിൽ (പെരിനാട്), ആർ വൈ എഫ് നേതാക്കളായ സ. പ്രദീപ് കണ്ണനല്ലൂർ, ഷാൻ പുന്നവിള, സജീവ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments