banner

ദേശീയപാതയിൽ വാഹനാപകടം; 22കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : കല്ലമ്പലത്തിനും മണമ്പൂരിനും ഇടയിൽ ദേശീയപാതയിൽ (കല്ലമ്പലം പോലീസ് സ്റ്റേഷന് മുന്നിൽ) ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ബൈക്കിൽ യാത്ര ചെയ്തിരുന്ന കവലയൂർ എൻഎസ് ലാൻഡിൽ അബിൻ നാസർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം.

ജോലി കഴിഞ്ഞു വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു അബിൻ. കല്ലമ്പലം പോലീസ് സ്റ്റേഷന് മുന്നിൽ ദേശീയ പാതയിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന ഗ്യാസ് ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 

അപകടത്തിൽ ഗുരുതര പരിക്കേറ്റ അബിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

إرسال تعليق

0 تعليقات