ശാന്തയെ മഹേഷ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഹേഷിന് ഏറെ കാലമായി മാനസികപ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കുറച്ചുദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതായതോടെ അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് മഹേഷിനെയും ശാന്തയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശാന്തയുടെയും മഹേഷിന്‍റെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്കാര ചടങ്ങുകൾ ഇന്ന് തന്നെ നടക്കും.
0 تعليقات