banner

പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ. പുത്തനത്താണി പുന്നത്തല പുതുശ്ശേരിപ്പറമ്പിൽ മൻസൂറലി (28) യെയാണ് പൊന്നാനി പോലീസ് അറസ്റ്റുചെയ്തത്.

രണ്ടുവർഷം മുൻപ് പൊന്നാനിയിൽവെച്ച് പരിചയപ്പെട്ട പതിനാറുകാരിയായ വിദ്യാർഥിനിയെ മൻസൂറലി പാട്ട് പഠിപ്പിച്ചിരുന്നു. യൂട്യൂബ് ചാനലിൽ ആൽബം ഗാനങ്ങൾ പാടുന്നതിന് അവസരം നൽകാമെന്നുപറഞ്ഞാണ് ഇയാൾ പാട്ടുപഠിപ്പിച്ചത്. പിന്നീട് കുട്ടിയുമായി പ്രണയത്തിലാവുകയും കാറിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

Post a Comment

0 Comments