banner

നഞ്ചക്ക് ചുഴറ്റി അരൂജ് വാരിക്കൂട്ടിയത് നിരവധി അവാർഡുകൾ; പരിശീലനം തുടങ്ങിയത് പതിനഞ്ച് വയസു മുതൽ.....

തിരുവനന്തപുരം : അഷ്ടമുടി ലൈവ്. പതിനഞ്ച് മിനിറ്റോളം തുടർച്ചയായി നഞ്ചക്ക് കൈവിട്ട് കറക്കി അവാർഡുകൾ വാരിക്കൂട്ടുന്ന അരൂജിനെ പരിചയപ്പെടാം. ഇദ്ദേഹത്തിന് ലഭിച്ച അവാർഡുകൾ നിരവധിയാണ്. എഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സും, കേരള ബുക്ക് ഓഫ് റെക്കോർഡ്സും അവയിൽ ചിലത് മാത്രം.

മുപ്പത്തിയൊന്നുകാരനായ അരുജ് തൻ്റെ പതിനഞ്ചാം വയസ് മുതലാണ് കുങ് ഫു ആൻഡ് യോഗ ഫെഡറേഷൻ കേരളയുടെ കീഴിൽ കുങ് ഫു അഭ്യസിക്കാൻ തുടങ്ങിയത്. നിലവിൽ ഇതേ ഫെഡറേഷനിൽ തന്നെ തിരുവനന്തപുരത്തെ മുതിർന്ന പരിശീലകനാണ് താനെന്നും അരൂജ് പറയുന്നു. ഷാവോലിൻ കുങ് ഫു യിൽ 2ND ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ആളാണ് അരൂജ്. 

എംജി ദിലീപ്, വി.എൻ വിജയൻ എന്നിവരാണ് കെ.വൈ.എഫ്.കെ യുടെ ഗ്രാന്റ് മാസ്റ്റേഴ്സ്, മാസ്റ്റർ ബിനു കുമാർ ആയൂരിൻ്റെ ശിക്ഷണത്തിലാണ് താൻ പരിശീലനം അഭ്യസിക്കുന്നത് അദ്ദേഹം പറയുന്നു. 

കേരള ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് , ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ്, നോബൽ വേൾഡ് റെക്കോർഡ് , ബ്രാവോ ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, എസ്‌ക്ലസ്സിവ് വേൾഡ് റെക്കോർഡ് , കിംഗ് വേൾഡ് റെക്കോർഡ് , അസിസ്ററ് വേൾഡ് റെക്കോർഡ്, ഓ മൈ ഗോഡ് ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ട്രിയംഫ് വേൾഡ് റെക്കോർഡ്, ഹൈ റേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ്, .മാജിക് ബുക്ക് ഓഫ് റെക്കോർഡ് ബെസ്ററ് അച്ചീവേഴ്സ് അവാർഡ് 2022 , ഹൈ റേഞ്ച് ബെസ്ററ് മാർഷ്യൽ ആർട്സ് എസ്പെർറ്റ് നാഷണൽ അവാർഡ് 2022 , ഗാന്ധി മണ്ടേല ഇന്റർനാഷണൽ അവാർഡ് 2022 , ഭാരത് ഭൂഷൺ അവാർഡ് 2022 ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ് നമ്പർ (2) തുടങ്ങിയവ അരൂജിന് ലഭിച്ച അവാർഡുകളുടെ പട്ടികയാണ്.

തിരുവനന്തപുരം സ്വദേശിയായ അരൂജിന് തൻ്റെ പ്രവർത്തനങ്ങളും പരിശീലന ക്ലാസുകളും പങ്ക് വെയ്ക്കാനായി യൂട്യൂബിൽ അരൂജ് എന്ന പേരിൽ തന്നെ ഒരു ചാനലും ഉണ്ട്. ഇദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് ഭാര്യ സംഗീത സത്യനും, അച്ഛൻ കുട്ടൻ, അമ്മ ഉഷാകുമാരി, ജേഷ്ഠൻ അരുൺ തുടങ്ങിയവർ ഒപ്പമുണ്ട്. ആരുജിന് തൻ്റെ പ്രവർത്തനമേഖലയിൽ ഇനിയും ക്ഷോഭിക്കാൻ കഴിയട്ടെ എന്ന് പ്രതീക്ഷയും അഷ്ടമുടി ലൈവ് പങ്ക് വെയ്ക്കുന്നു.

Post a Comment

0 Comments