Latest Posts

പത്ത് ലക്ഷത്തിൻ്റെ വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ; നോക്കാം വാർത്തകൾ ഒറ്റ നോട്ടത്തിൽ

• ഗോവയിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഓരോ പൗരനും 10 ലക്ഷം രൂപയുടെ "ആനുകൂല്യം" ലഭിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വ്യാഴാഴ്ച വാർത്താ സമ്മേളനത്തിലാണ് കെജരിവാൾ ഈ പ്രഖ്യാപനം നടത്തിയത്. കൂടാതെ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതിയും ആരോഗ്യ പരിരക്ഷയും അദ്ദേഹം വാഗ്ദാനം ചെയ്തു.
nokkam vaarthakal otta nottathil

•ഗോവയിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യവിൽപനയ്ക്ക് സർക്കാർ നിരോധനമേർപ്പെടുത്തി.ഫെബ്രുവരി 14 നാണ് ഗോവയിൽ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 12 ന് വൈകീട്ട് 5 മണി മുതൽ ഫെബ്രുവരി 15 വരെയാണ് സംസ്ഥാനത്തെ മദ്യവിൽപന സർക്കാർ താൽക്കാലികമായി നിരോധിച്ചത്.വോട്ടെണ്ണൽ ദിനമായ മാർച്ച് 10 നും നിരോധനം ബാധകമാണ്
nokkam vaarthakal otta nottathil

•കെ റെയിൽ പദ്ധതിക്കെതിരെ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു. കെ റെയിലിൽ സിപിഎം സമീപനം ശെരിയല്ലന്നും പാർട്ടി വിലയിരുത്തി. കല്ല് പിഴുതാൽ പല്ല് പോകുമെന്ന വിമർശനം ശരിയായില്ലെന്ന് വിഷയം ഉന്നയിച്ച് മുല്ലക്കര രത്നാകരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരോടുള്ള സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് യുദ്ധം ചെയ്ത് പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടിലാണ് ഒടുവിൽ യോഗം എത്തിയത്.
nokkam vaarthakal otta nottathil

•ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനം. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ച പാർട്ടി മന്ത്രിമാർക്ക് യോഗത്തിൽ രൂക്ഷ വിമർശനം നേരിടേണ്ടി വന്നു. മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. മന്ത്രിസഭയിൽ വിഷയം എടുക്കുമെന്നറിഞ്ഞപ്പോൾ പാർട്ടി സെന്ററിനെ അറിയിച്ചെന്ന് മന്ത്രിമാർ വിശദീകരിച്ചു. എന്നാൽ കൃത്യമായ മറുപടി പാർട്ടി സെന്ററിൽ നിന്ന് കിട്ടിയില്ലെന്നും ഇത് ആശയകുഴപ്പമുണ്ടാക്കിയെന്നും മന്ത്രിമാർ മറുപടി നൽകി.
nokkam vaarthakal otta nottathil

•ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്. ഒവൈസി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ സൈഡിൽ രണ്ടിടത്ത് വെടിയെറ്റിട്ടുണ്ട്.
nokkam vaarthakal otta nottathil

•കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞു. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം. ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു.
nokkam vaarthakal otta nottathil

•ബോളിവുഡ് താരവും പാര്‍ലമെന്റ് അംഗവുമായ ജയ ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രമായ 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി ' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ജയ ബച്ചന്‍ അഭിനയിക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ നീട്ടി വച്ചു. ബോളിവുഡില്‍ ഉള്‍പ്പടെ പല പ്രമുഖ താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചിരിയ്ക്കുന്നതിനാല്‍ പല ചിത്രങ്ങളുടേയും ഷൂട്ടിംഗ് വൈകുകയാണ്.

•ലഡാക്ക് ഏറ്റമുട്ടലില്‍ മരിച്ച ചൈനീസ് പട്ടാളക്കാരുടെ എണ്ണത്തെപ്പറ്റി വെളിപ്പെടുത്തല്‍ നടത്തി ഓസ്‌ട്രേലിയന്‍ പത്രമായ ദി ക്‌ളാക്‌സണ്‍. 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് 42 സൈനികരെ നഷ്ടമായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗാല്‍വാന്‍ ദനി മുറിച്ചു കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് 38 സൈനികര്‍ മരിച്ചതെന്ന് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ ഒരു സൈനികന്‍ മാത്രമാണ് മരിച്ചതെന്നാണ് ചൈനയുടെ വാദം. 20 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

•8വര്‍ഷക്കാലത്തെ ചരിത്രത്തിന് ഇടയ്ക്ക് ആദ്യമായി ഫേസ്ബുക്ക് പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവ്. ഇക്കാര്യം പുറത്തു വന്നതോടെ കമ്പനിയുടെ ഓഹരിയിലും കാര്യമായ ഇടിവുണ്ടായി. മെറ്റാ പ്‌ളാറ്റ്‌ഫോംസിന്റെ ഓഹരിയില്‍ 20 ശതമാനത്തിലേറെ ഇടിവാണുണ്ടായത്.പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 1,93,000 കോടി പ്രതിദിന ഉപഭോക്താക്കളുണ്ടായിരുന്നത് ഇപ്പോള്‍ 1,92,900 കോടിയിലേക്കാണ് ഇടിഞ്ഞത്.

•തന്നെയും മക്കളേയും വീട്ടില്‍ ഒറ്റയ്ക്കാക്കി കറങ്ങാന്‍ പോയ ഭര്‍ത്താവിനെ ലേലം ചെയ്യാനൊരുങ്ങി ഭാര്യ. ഐറിഷ് വനിതയായ ലിന്‍ഡയാണ് ഏറെ കൗതുകകരമായ ലേല പരസ്യത്തിന് പിന്നില്‍. ഒരു വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത യുവതിയുടെ ലേലപരസ്യത്തില്‍ പറയുന്നത് ഇങ്ങനെ.'' 37കാരനനും ആറടി ഒരിഞ്ച് ഉയരക്കാരനുമായ എന്റെ ഭര്‍ത്താവ് ജോണ്‍ മാക്ലിസ്റ്റര്‍ ലേലത്തിന്, മുമ്പ് ഇദ്ദേഹത്തിന് വേറെ ഉടമകള്‍ ഉണ്ടായിരുന്നുവെങ്കിലും ആര് ആഹാരവും വെള്ളവും നല്‍കുന്നു അവരോട് കൂറ് പുലര്‍ത്തുന്നവനാണ് അദ്ദേഹം. റിട്ടേണ്‍ ചെയ്യാനും എക്‌സ്‌ചേഞ്ച് ചെയ്യാനും കഴിയില്ലെന്നും പരസ്യത്തില്‍ പറയുന്നു.

•ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊവിഡ് സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലും പൂനെയിലും വേദിയായി പരിഗണിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇന്ത്യയില്‍ തന്നെ ഐപിഎല്‍ 15ാം സീസണ്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും കൊവിഡ് സാഹചര്യത്തില്‍ അന്തിമ തീരുമാനം അനിശ്ചിതത്തിലായിരുന്നു. ഇന്ത്യയെ കൂടാതെ ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിച്ചിരുന്നത്.

•ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്ചയാണ് കമലാ ദേവി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള താരമാണ് 29കാരിയായ കമലാ ദേവി. വിരമിക്കൽ തീരുമാനം ഏറെ ബുദ്ധിമുട്ടി എടുത്തതാണെന്നും ഒരുപാട് കാര്യങ്ങൾ ആലോചിച്ചതിനു ശേഷമാണ് ഇങ്ങനെ തീരുമാനിച്ചതെന്നും കമലാ ദേവി പറഞ്ഞു. 2010ലാണ് കമലാ ദേവി ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായ ഇവർ 2010, 12, 14 വർഷങ്ങളിൽ സാഫ് ചാമ്പ്യൻഷിപ്പ് വിജയിച്ച ടീമിൽ ഉൾപ്പെട്ടിരുന്നു. 2012 സാഫ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരവും കമലാ ദേവി ആയിരുന്നു.

•കൊവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യം കരകയറുന്നതിന്റെ സൂചനയെന്നോണം തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയില്‍. ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 6.57 ശതമാനമാണ്. 2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നഗരപ്രദേശങ്ങളില്‍ 8.16 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഗ്രാമങ്ങളില്‍ 5.84 ശതമാനവും.

•പിതാവിന്റെ കടബാധ്യത തീര്‍ക്കാന്‍ നല്‍കിയ പത്ര പരസ്യത്തിന് ലഭിച്ച സ്വീകാര്യതയില്‍ ഞെട്ടിയിരിയ്ക്കുകയാണ് മക്കള്‍. കൊല്ലം സ്വദേശിയായ ലൂസിന്റെ പക്കല്‍ നിന്നും തിരുവനന്തപുരം സ്വദേശിയായ അബ്ദുള്ളയാണ് പണം കടം വാങ്ങിയത്. അബ്ദുളളയുടെ മരണശേഷം ലൂസിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരസ്യം നല്‍കിയത്. പക്ഷേ ഇതിനോടകം അഞ്ചിലധികം പേരാണ് പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അബ്ദുള്ളയുടെ മക്കളെ ബന്ധപ്പെട്ടത്. ഇതോടെ മക്കളും ആശയക്കുഴപ്പത്തിലായി.

•കേരള ബ്ലാസറ്റേഴ്‌സിന്റെ മാറ്റിവച്ച മത്സരങ്ങളുടെ പുതിയ തീയതിയായി. എടി കെ മോഹന്‍ ബഗാനെതിരായ മത്സരം ഈ മാസം 19നും മുംബൈ സിറ്റിക്കെതിരായ മത്സരം മാര്‍ച്ച് രണ്ടിനും നടക്കും. രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും തുടങ്ങുക. ടീമിലെ കൊവിഡ് വ്യാപനം കാരണം ആണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങളും മാറ്റിയത്.നേരത്തെ ഫെബ്രുവരി 19ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഹൈദരാബാദ്-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ഇതോടെ ഫെബ്രുവരി 23ലേക്ക് മാറ്റി. ഇതോടെ ഫെബ്രുവരിയില്‍ ബ്ലാസ്റ്റേഴ്‌സിന് ആകെ ആറ് മത്സരങ്ങള്‍ കളിക്കേണ്ടി വരും. നാളെ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

•കെ-റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എ്ംപി. കെ-റെയിലിന് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് എംപിയുടെ പരിഹാസം. 'ഒടുവില്‍ പവനായി ശവമായി, നാട്ടുകാരുടെ മുന്നില്‍ നാണക്കേടുമായി, കെ-റെയില്‍ വേണ്ട, കേരളം മതി' എന്നായിരുന്നു എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെ റെയില്‍ സര്‍വേ കുറ്റികള്‍ക്ക് മേല്‍ റീത്ത് വച്ച ചിത്രവും എംപി പോസ്റ്റ് ചെയ്തിരുന്നു.

•മാറ്റിവച്ച പി എസ് സി പരീക്ഷകൾ മാർച്ചിൽ നടത്തും. കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പരീക്ഷകൾ ആണ് മാർച്ചിൽ നടത്തുന്നത്. പുതുക്കിയ പരീക്ഷ കലണ്ടർ പി എസ് സി വെബ്സൈറ്റ് ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച്‌ 29 ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷയുടെ തീയതി മാറ്റിയിട്ടുണ്ട്.മാർച്ച്‌ 30 ന് നടത്താനിരുന്ന പരീക്ഷ 31ലേക്ക് മാറ്റി.

0 Comments

Headline