banner

'അക്രമിയുടെ വിമാനങ്ങൾക്ക് ഇവിടെ ഇടമില്ല'; റഷ്യൻ വിമാനങ്ങൾ ഇറക്കാൻ സമ്മതിക്കാതെ രാജ്യങ്ങൾ

അഷ്ടമുടി ലൈവ്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് തടയിടാൻ ലോകത്ത് വ്യത്യസ്ത പ്രതിഷേധങ്ങൾ   നടക്കുകയാണ്. ഒടുവിൽ റഷ്യൻ വിമാനങ്ങൾ ലാൻ്റ് ചെയ്യേണ്ട എന്ന നിലപാടിൽ ഉറച്ച് രാജ്യങ്ങൾ മുന്നോനോട്ട് വരുന്നു. ബാൾട്ടിക് രാജ്യമായ എസ്‌തോണിയയാണ് ഏറ്റവും അവസാനം വിലക്കേർപ്പെടുത്തിയത്. 

ലാത്വിയയും ലിത്വാനിയയും വിലക്ക് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് ലിത്വാനിയൻ ഗതാഗതവകുപ്പ് മന്ത്രി മാരിയസ് സകോഡിസ് പറഞ്ഞു. ഈ രാജ്യങ്ങളും ബാൾട്ടിക് രാജ്യങ്ങളാണ്.

പോളണ്ട്, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ദേശീയ വിമാന കമ്പനിയായ എയറോഫ്‌ളോട്ടിന് ബ്രിട്ടനിൽ ഇറങ്ങുന്നത് വ്യാഴാഴ്ച യു.കെ തടഞ്ഞിരുന്നു.

മുഴുവൻ യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് എസ്‌തോണിയ പ്രധാനമന്ത്രി കാജാ കല്ലാസ് ആവശ്യപ്പെട്ടു. ”ജനാധിപത്യ രാജ്യത്ത് അക്രമി ഭരണകൂടത്തിന്റെ വിമാനങ്ങൾക്ക് സ്ഥാനമില്ല”- കല്ലാസ് ട്വീറ്റ് ചെയ്തു.

Post a Comment

0 Comments