banner

ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമം; 32കാരൻ പിടിയിൽ

ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാക്കാത്ത പെൺകുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. മുടപുരം കിഴുവിലം പെയ്കവിളാകം വീട്ടില്‍ ഷൈജു (32) ആണ് പോലീസിന്റെ പിടിയിലായത്. 

തിരുവനന്തപുരം കഴക്കൂട്ടത്ത് ഞായറാഴ്ചയാണ് സംഭവം. ചെമ്പഴന്തി സ്വദേശികളായ 13കാരികളായ പെൺകുട്ടികളെ കാറില്‍ എത്തിയ ഷൈജു കാറിലേക്ക് കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. 

രക്ഷപ്പെട്ടോടിയ പെൺകുട്ടികൾ അടുത്തുള്ള വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇതിന് മുമ്പ് പലതവണ പ്രതി പെൺകുട്ടികളെ കാറിൽ പിന്തുടർന്നിട്ടുള്ളതായി പോലീസ് പറഞ്ഞു.

കഴക്കൂട്ടത്ത് ഞായറാഴ്ചയാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് പെണ്‍കുട്ടികള്‍ നടന്നു വരുമ്പോള്‍ കാറില്‍ എത്തിയ ഷൈന്‍ ഇവരെ പിടിച്ചു കയറ്റുവാന്‍ ശ്രമിച്ചു . പെണ്‍കുട്ടികള്‍ തൊട്ടടുത്ത വീട്ടില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. 

പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കാറിന്റെ നമ്പര്‍ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ട്. 

Post a Comment

0 Comments