banner

കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 47കാരൻ പിടിയിൽ

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി 
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ കരുനാഗപ്പളളി പോലീസ് പിടികൂടി. കരുനാഗപ്പളളി തഴവ തെക്ക് മുറിയി റിനീഷ് മന്‍സിലിൽ റനീഷ് (47) ആണ് പോലീസ് പിടിയിലായത്. 

മദ്യ ലഹരിയി മരണ വീട്ടിലെത്തിയ ഇയാളെ ബന്ധുവായ ഷാനവാസ് വിലക്കിയിരുന്നു. ഈ വിരോധത്തി അടുത്ത ദിവസം (09.02.2022) ഇയാള്‍ ഷാനവാസിനെ ആക്രമിക്കുകയായിരുന്നു. തടി കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കൈയുടെ അസ്ഥി അടിച്ച് ഒടിക്കുകയും ചെയ്തു. പരിക്കേറ്റ ഷാനവാസ് കരുനാഗപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയി ചികിത്സ തേടി. തുടര്‍ന്ന് കൊലപാതക ശ്രമത്തിന് കരുനാഗപ്പളളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസി റനീഷിനെ തഴവയി നിന്നും പിടികൂടുകയായിരുന്നു. 

കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തി എസ്സ്.ഐ ജയശങ്കര്‍ എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Post a Comment

0 Comments