Latest Posts

ആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ

ആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്താൻ  ശ്രമിച്ച കേസിൽ കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ.
കൊല്ലം, ആയിരനല്ലൂർ വില്ലേജിൽ മണലിൽ കിണറ്റുമുക്ക് സതീഷ് ഭവനിൽ നിന്നും കരിപ്പൂർ വില്ലേജിൽ മഞ്ച പുന്നവേലിക്കോണം കിച്ചു ഭവനിൽ  സതീഷ് (30) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 

നെടുമങ്ങാട് ജില്ല ആശുപത്രിയിൽ  വരുന്ന ആംബുലൻസിൻ്റെ ഓട്ടങ്ങൾ ആശുപത്രി ജീവനക്കാർ സി പി ആംബലൻസിന് വിളിച്ചു കൊടുക്കുന്നതിനെ  പരാതിക്കാരനായ ആനാട്  സ്വദേശിയും ജില്ല ആശുപത്രിയിക്ക് മുന്നിലെ ആംബുലൻസ് ഡ്രൈവറുമായ  രാജീവ് പറഞ്ഞു വിലക്കിയതിലുള്ള വിരോധത്താൽ ആംബുലൻസിലെ മുൻ ഡ്രൈവറായ സതീഷ് ഇരുമ്പ് കഷ്ണം കൊണ്ട് രാജീവിനെ തലക്കിടിച്ചു കൊലപ്പെടുത്താൽ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. 

നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ്  പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.

0 Comments

Headline