banner

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; പീഡന വിവരം പുറത്തറിഞ്ഞത് കൗൺസിലിംഗിനിടെ

കാസർകോഡ് : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിലായി.
ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്നയാളാണ് പിടിയിലായ വെള്ളൂർ കാറ മേലിലെ കെ.പി. രാ ഘവനെ (67) യാണെന്ന് വെള്ളരിക്കുണ്ട് പോലീസ് പറഞ്ഞു.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് യാത്രക്കിടെ ഇയാൾ പീഡനത്തിനിരയാക്കിയത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്ത്പറഞ്ഞത്. സ്കൂൾ അധികൃതർ വിവരമറി യിച്ചതിനെ തുടർന്ന് പോലീ സ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടു ക്കുകയായിരുന്നു.

എന്താണ് പോക്സോ നിയമം ?

ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012-ൽ കൊണ്ടുവന്ന നിയമം ആണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്, 2012 ( POCSO Act). ഈ നിയമം ഉപയോഗിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് നിയമപരമായ പരിഹാരം തേടാവുന്നതാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് തരംതിരിച്ചുള്ള നടപടിക്രമങ്ങളും ശിക്ഷയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.  കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും കൂടി വേണ്ടിയാണ് പോക്സോ നിയമം.

നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഈ നിയമം സര്‍ക്കാർ പ്രാബല്യത്തില്‍ വരുത്തിയത്.

إرسال تعليق

0 تعليقات