മത്സ്യത്തൊഴിലാളികൾ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സയന്‍റിഫിക് വിദഗ്‌ധയും ഫോറൻസിക് വിദഗ്‌ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് ചാക്കിൽ നിന്ന് ചുവപ്പ് പട്ട് തുണി, തകിട്, ചന്ദനത്തിരി കത്തിക്കുന്ന സ്റ്റാൻഡ്, പൂജാദ്രവ്യങ്ങൾ എന്നിവയും അസ്ഥിയൊടൊപ്പം കണ്ടെടുത്തു.
വീട് വെക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ ഭൂമി കുഴിച്ചപ്പോൾ കിട്ടിയ അസ്ഥികളാകാം ഇതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വിദഗ്‌ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് മാറ്റി.
0 Comments