അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
അടൂർ : പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം.രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാളെ കാണാതായി. ഇന്ദിര എന്ന സ്ത്രീയെയാണ് കാണാതിരിക്കുന്നത്.
അല്‍പ്പസമയം മുന്‍പാണ് അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് പോയത്. നിലവില്‍ വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്. കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
14 വയസ്സുള്ള കുട്ടിയും കാറിലുണ്ടായിരുന്നു. കുട്ടി രക്ഷപ്പെട്ടതായാണ് വിവരം.
ഹരിപ്പാട്ടേക്ക് വിവാഹാവശ്യത്തിനായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
0 Comments