banner

കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയിലായി, തട്ടിയത് രണ്ട് ലക്ഷത്തോളം രൂപ

കോഴിക്കോട് : കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിനി പിടിയിലായി. നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ യുവതിയെ പിടികൂടിയത്. 

ഇന്ന് രാവിലെയാണ് ബാലുശ്ശേരി സ്വദേശികളായ അമ്മയും മകനുമായി അറസ്റ്റിലായ സ്ത്രീ കലക്ടറേറ്റിലെത്തിയത്. ജോലി ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകാനെന്നു പറഞ്ഞാണ് ഇവരെ ഓഫിസിലേക്ക് കൊണ്ടുവന്നത്. സംശയം തോന്നിയ ജീവനക്കാർ വിവരം എ.ഡി.എമ്മിനെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്തായത്.

ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിനിയായ അറസ്റ്റിലായ യുവതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല കൂടുതൽ വിവരങ്ങൾ വരും മണിക്കൂറിൽ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

إرسال تعليق

0 تعليقات