banner

ശിവശങ്കർ പുസ്തകമെഴുതിയത് അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തെ പ്രാപ്തമാക്കിയ സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനും ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറിൻ്റെ ആത്മകഥയ്ക്ക് മുൻകൂർ അനുമതി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയതാണ് മറുപടി പറഞ്ഞത്. 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയായിരുന്നു എന്ന് അവകാശപ്പെടുന്നതായിരുന്നു എം ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം.

എന്നാൽ, നിലവിൽ സർക്കാർ സർവീസിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ പുസ്തകമെഴുതുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. പുസ്തകം എഴുതിയ വിഷയത്തിൽ നേരത്തെ ശിവശങ്കറിനെ ന്യായീകരിക്കുന്ന നിലപാട് ആയിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. 

ഫെബ്രുവരി 9 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. 

സർവീസിൽ തുടരുന്ന എം ശിവശങ്കറിന് പുസ്തകമെഴുതാൻ അനുമതിയുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അതെല്ലാം സാങ്കേതികം മാത്രമാണെന്നും വിഷയം സർക്കാർ പരിശോധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ നിയമ സഭയിൽ മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

Post a Comment

0 Comments