banner

സുരക്ഷാ ഭീഷണി: ഇന്ത്യയിൽ 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു

ന്യൂഡൽഹി: സുരക്ഷാ ഭീഷണിയെ തുടർന്ന് രാജ്യത്ത് 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഏതൊക്കെ ആപ്ലിക്കേഷനുകളാണ് നിരോധന പട്ടികയിൽ ഉൾപ്പെട്ടതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

പുതുതായി 54 ആപ്പുകൾ അടക്കം ഇതുവരെ ഏതാണ്ട് 324 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. നേരത്തെ നിരോധിക്കപ്പെട്ടതിനു ശേഷം റീബ്രാന്‍ഡ് ചെയ്യുകയും പുതിയ പേരുകളിലും എത്തിയ ആപ്പുകളും ഇപ്പോൾ നിരോധിച്ച 54 എണ്ണത്തിൽ ഉണ്ട്.

പുതിയ നിരോധന ലിസ്റ്റിൽ പ്രമുഖ ഗെയിമിങ് ആപ്പുകളോ മറ്റ് പ്രധാന ആപ്പുകളോ ഇല്ല. പ്രചാരം കുറഞ്ഞ ആപ്ലിക്കേഷനുകളാണ് പട്ടികയിൽ ഉൾപ്പെട്ടവയിൽ അധികവുമെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാരിനെ ഉദ്ധരിച്ച് എഎൻഐ പുറത്തുവിട്ട റിപ്പോർട്ട്  അനുസരിച്ച് Beauty Camera: Sweet Selfie HD, Beauty Camera - Selfie Camera, Equalizer & Bass Booster, CamCard for SalesForce Ent, Isoland 2: Ashes of Time Lite, Viva Video Editor, Tencent Xriver, Onmyoji Chess, Onmyoji Arena, AppLock, Dual Space Lite എന്നീ ആപ്പുകളാണ് നിരോധിച്ചവയിൽ ചിലത്.

Post a Comment

0 Comments