banner

വരുംകാലങ്ങളിൽ കൺസഷൻ ഇല്ലാതായേക്കാം; വിദ്യാർത്ഥികളെ റേഷൻ കാർഡിൻ്റെ നിറം നോക്കി വേർതിരിക്കരുതെന്ന് ഫെബി സ്റ്റാലിൻ

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് പരിഷ്‌കരിക്കാൻ ശുപാർശ നൽകി കൊണ്ട് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് പി.എസ്.യു സംസ്ഥാന സെക്രട്ടറി ഫെബി സ്റ്റാലിൻ. റേഷൻ കാർഡിൻ്റെ നിറം നോക്കി കൊണ്ട് ഓരോ വിദ്യാർത്ഥിയേയും തരംതിരിച്ച് കാണുന്നതും വിദ്യാർത്ഥിയുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വിവേചനം സൃഷ്ടിക്കുന്നതും ഭരണകൂടത്തിനും സർക്കാരിനും വിദ്യാർഥികളെ തുല്യരായി കാണാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. 
 
പുരോഗമന ചിന്താഗതി നഷ്ടപ്പെട്ടവർ ഭരിക്കുമ്പോൾ വിദ്യാർത്ഥി സമൂഹത്തെ വേർതിരിച്ചു കാണാൻ ആഗ്രഹിക്കുന്നതിന്റെ തെളിവാണിതെന്നും. വിദ്യാർത്ഥി സമൂഹത്തിൻ്റെ അവകാശമാണ് ബസ് കൺസഷൻ. ചാർജ് വർദ്ധിപ്പിക്കുവാൻ പലപ്പോഴും സർക്കാരുകളുടെ ഭാഗത്തു നിന്ന് നീക്കം ഉണ്ടായപ്പോഴും വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് പിൻവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിൽ ചാർജ് വർദ്ധിപ്പിക്കുവാൻ കഴിയില്ല എന്ന ബോധ്യം ഉള്ളപ്പോഴാണ് വിദ്യാർഥികളെ റേഷൻ കാർഡ് അടിസ്ഥാനത്തിൽ തരംതിരിച്ചു കൊണ്ട് ചാർജ് വർദ്ധിപ്പിക്കുവാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. റേഷൻ കാർഡിൻ്റെ നിറം അണിയിച്ചു കൊണ്ട് വിദ്യാർഥികളെ ഭിന്നിപ്പിച്ച് ബസ് കൺസഷൻ വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനിക്കുന്നത് എങ്കിൽ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധം തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതു കേരളത്തിന്റെ വർഗ്ഗ ബോധത്തെ തകർക്കലാണ്. പതിനേഴ് വയസുവരെ മാത്രം കൺസഷൻ എന്ന ശുപാർശ വരുംകാലങ്ങളിൽ കൺസഷൻ ഇല്ലാതാക്കുന്നതിന്റെ മുന്നോടിയാണ്. എതിർപ്പുകൾ ഉയരാതിരിക്കുകയാണെങ്കിൽ കൺസഷൻ ഇല്ലാതാക്കുന്ന കാലം അതിവിദൂരമല്ല. പിണറായി സർക്കാരിന്റെ കുബുദ്ധി തിരിച്ചറിഞ്ഞ് പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് പരിഷ്‌കരിക്കണമെന്ന ശുപാർശ സർക്കാരിന് സമർപ്പിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ. ബിപിഎൽ വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ, മറ്റ് വിദ്യാർത്ഥികൾക്ക് സാധാരണ നിരക്ക് ആക്കാനുമാണ് ശുപാർശ ചെയ്തത്. ആനുകൂല്യത്തിനുള്ള പരമാവധി പ്രായപരിധി 17 വയസ്സാക്കി നിചപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഇതില സർക്കാർ നിലപാട് അന്തിമമാണ്.  

          
                                                                         

Post a Comment

0 Comments