തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ജന്മദിനമായ 17ന് കഴുതക്ക് മുൻപിൽ കേക്ക് മുറിച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം.
കഴിഞ്ഞ ഹുസൂര്‍ബാദ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു വിദ്യാര്‍ത്ഥി നേതാവായ വെങ്കിട് ബലമൂര്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ടിആര്‍എസ് നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെങ്കിട് ബാലമൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിക്കുന്ന സമരത്തില്‍ കഴുതയുടെ മുഖത്ത് മുഖ്യമന്ത്രിയുടെ മുഖംമൂടി ധരിപ്പിച്ചിരുന്ന ചിത്രം ബാലമൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
0 Comments