banner

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനിടയിൽ കോവിഡ് വ്യാപനം രൂക്ഷം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോവിഡ് വ്യാപനം. ഏതാനും കളിക്കാര്‍ക്കും ടീം ഒഫിഷ്യലുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചു.

ബാറ്റ്‌സ്്മാന്‍മാരായ ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്ക് വാദ് എന്നിവര്‍ക്കും മൂന്ന് ഒഫിഷ്യലുകള്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. 

മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിനായാണ് താരങ്ങള്‍ അഹമ്മദാബാദില്‍ എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ മത്സരം. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

إرسال تعليق

0 تعليقات