തമിഴ്നാട് : തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. നാഗപട്ടണത്ത് ചായക്കട നടത്തുന്ന ലക്ഷമൺ ആണ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തത്. ഇയാളുടെ മൂത്ത മകൾ ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരിലാണ് ഈ ദുരഭിമാനക്കൊല.
വിവാഹം ചെയ്ത മകൾ സുരക്ഷിതമായി ഭർത്താവിനൊപ്പം ജീവിക്കുകയാണെന്ന് പോലീസ് സൂപ്രണ്ടന്റ് പറഞ്ഞു. തമിഴ്നാട്ടിലെ ഉൾപ്രദേശങ്ങളിൽ ജാതി തിരിച്ചുള്ള സംഘർഷങ്ങളും കൊലപാതകങ്ങളും തുടർ സംഭവങ്ങളാണെന്ന് പോലീസ് പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ.....
ലക്ഷമൺ താമസിക്കുന്ന ഗ്രാമത്തിന് സമീപം തെരുവിൽ താമസിക്കുന്ന വിമൽരാജ് (അപ്പു) എന്ന യുവാവും ലക്ഷ്മണന്റെ മൂത്ത മകളും പ്രണയത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായക്കാരായതിനാൽ പിതാവ് ലക്ഷ്മണൻ മകളുടെ പ്രണയത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അങ്ങനെ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് ഏഴുമാസം മുമ്പ് ലക്ഷ്മണന്റെ മകൾ വിമൽരാജിനെ വിവാഹം കഴിച്ച് സമീപത്തെ തെരുവിൽ ഇവർ മാത്രമായി താമസിച്ചു വരികയായിരുന്നു.
തുടർന്ന്, മാനസിക സംഘർത്തിലായ ലക്ഷ്മണൻ കഴിഞ്ഞ നാല് ദിവസമായി ചായക്കട തുറക്കാത്തതിൽ വിഷമിച്ചിരുന്നതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ രാവിലെ ഏഴുമണിയായിട്ടും ചായക്കട പതിവുപോലെ തുറക്കാത്തതിൽ സംശയം തോന്നിയ പ്രദേശവാസികൾ ലോവർവെല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
ലോവർ വെല്ലൂർ പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി നാഗപട്ടണം സർക്കാർ മെഡിക്കൽ കോളജിലേക്ക് അയച്ചു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലക്ഷ്മണൻ ഭാര്യയെയും പെൺമക്കളെയും തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് നിഗമനം.
0 Comments