നെടുമങ്ങാട് : മദ്യലഹരിയിൽ ലഹരിയിൽ അസഭ്യം പറഞ്ഞതിന് സ്റ്റേഷനിലെത്തിച്ച പ്രതി അഡ്രസ് ചോദിച്ചതിന് പൊലീസുകാരെ ആക്രമിച്ചു. വസ്ത്രശാലയിൽ വെച്ച് ജീവനക്കാരെ അസഭ്യം പറഞ്ഞ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴായിരുന്നു കൈയ്യേറ്റ ശ്രമം ഉണ്ടായത്. കേസിൽ നെടുമങ്ങാട് സ്വദേശി അക്ഷയ് ആണ് പൊലീസ് പിടിയിലായതും അക്രമം അഴിച്ചുവിട്ടതും.
വൈകിട്ട് 6.30 ന് നെടുമങ്ങാട് കുളവികോണത്ത് മദ്യലഹരിയിൽ
വസ്ത്രശാലയിൽ കയറി ജീവനക്കാരെ അസഭ്യം പറഞ്ഞു എന്ന പരാതിയിലാണ് ആദ്യം അക്ഷയ് യെ കസ്റ്റഡിയിൽ എടുക്കുന്നത്.
സ്റ്റേഷനിലെത്തിയപ്പോൾ പ്രകോപിതനായ പ്രതി ജി ഡി ചാർജ് വഹിക്കുന്ന പോലീസുകാരനെ കൈയ്യേറ്റം ചെയ്തു. പേരും വിലാസവും ചോദിച്ചതിനാലാണ് ഇയാൾ പ്രകോപിതനായത്. തടയാനെത്തിയ ASI യേയും പൊലീസുകാരെയും പ്രതി ആക്രമിച്ചു.
ബഹളം കേട്ട് ഇറങ്ങി വന്ന സി.ഐ യെയും പ്രതി കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അക്രമാസക്തനായ പ്രതിയെ പണിപ്പെട്ടാണ് പൊലീസ് കീഴടക്കിയത്. പൊതു സ്ഥലത്തുനിന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കൽ, പൊലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്റ്റേഷനിൽ കയറി ആക്രമണം തുടങ്ങി വിവിധ വകുപ്പുകൾ ചേർത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments