Latest Posts

ദിലീപ് കേസിൽ പ്രതിഭാഗം വാദം പൂർത്തിയായി; കേസ് നാളെ വീണ്ടും പരിഗണിക്കും

വധഗൂഢാലോചന കേസില്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ടു മണിക്കൂര്‍ നീണ്ട പ്രതിഭാഗം വാദം പൂര്‍ത്തിയായി. കേസ് നാളെ 1.45ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാ കേസിനു പിന്നില്‍. അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നും ദിലീപ് ആരോപിച്ചു. 

ബാലചന്ദ്രകുമാറിനും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനും തന്നോട് വ്യകതിപരമായ വൈരാഗ്യം ഉണ്ട്. ഉദ്യോഗസ്ഥനെതിരേ ഡിജിപിക്ക് പരാതികള്‍ കൊടുത്തും ബാലചന്ദ്രകുമാറിന് സിനിമ ചെയ്തു കൊടുക്കാതിരുന്നതും അയാളുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാതിരുന്നതും ശത്രുതയ്ക്ക് കാരണമായി.ദിലീപ് കോടതിയില്‍ പറഞ്ഞു. 

0 Comments

Headline