banner

ഡി.വൈ.എഫ്.ഐ കാഞ്ഞാവെളി മേഖലാ സമ്മേളനം ഫെബ്രുവരി 27ന്; ഏപ്രിലിൽ ജില്ലാ സമ്മേളനം

കാഞ്ഞാവെളി : ഡി.വൈ.എഫ്.ഐ കാഞ്ഞാവെളി മേഖലാ സമ്മേളനം ഫെബ്രുവരി 27ന് നടക്കും. ഞായറാഴ്ച സ: മുഹമ്മദ് ഷാഫി നഗറിൽ (ഗോസ്തലക്കാവ് )വച്ച് ചേരുന്ന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം കെ സുധീഷ് ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളനവും പ്രകടനവും ഒഴിവാക്കി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആണ് സമ്മേളനം നടക്കുക. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം മാർച്ച് 8, 9 തീയതികളിൽ കരുവയിൽ വച്ച് നടത്തപ്പെടും. കൊല്ലം ജില്ലാ സമ്മേളനം ഏപ്രിൽ 14, 15, 16 തീയതികളിൽ അഞ്ചാലുംമൂട്ടിൽ വച്ചാണ് നടക്കുന്നത്.

Post a Comment

0 Comments