banner

പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചക്കേസിൽ ആന പാപ്പാൻ അറസ്റ്റിൽ

പാലാ : പതിനാറുകാരിയായ  പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത ആന പാപ്പാൻ അറസ്റ്റിൽ  എറണാകുളം ഇടപ്പള്ളി സ്വദേശി സജിയെയാണ് പാലാ പോലീസ് പിടികൂടിയത്. 

പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയും പിന്നിട് വീഡിയോകോളിലൂടെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുകയും കടന്ന് പിടിക്കുകയും ചെയ്യുകയായിരുന്നു.

പാലാ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറെ നാളുകളായി പെണ്‍കുട്ടി സ്ഥിരമായി ഫോണില്‍ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ഇതോടെ മാതാപിതാക്കള്‍ പാലാ പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നതിനിടയിലാണ് പെണ്‍കുട്ടി ഇയാളുമായി രണ്ട് വര്‍ഷമായി സൗഹൃദത്തിലായിരുന്നതായും കടന്ന് പിടിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.

Post a Comment

0 Comments