banner

രാവിലെ അഞ്ചരയോടെ പൊട്ടിത്തെറി!; ഉക്രെയ്നിലെ സൈനിക നടപടിയിൽ പൊലിഞ്ഞത് നൂറ് കണക്കിന് ജീവനുകളെന്ന് റിപ്പോർട്ട്, രാജ്യം പട്ടാള നിയമത്തിൽ

കീവ് : പുലർച്ചെ അഞ്ചര മണിയോടെയാണ് സൈനിക നീക്കത്തിന് വ്ലാഡിമർ പുടിൻ അനുമതി നൽകിയത് പിന്നാലെ യുക്രൈനിലെ നിശബ്ദ തെരുവുകൾ ആശങ്കയിലായി. ഉക്രെയ്നിന്റെ തെക്കൻ മേഖലയിലൂടെയും വടക്കൻ മേഖലയിലൂടെയും റഷ്യ സമാന്തരമായി ആക്രമണം നടത്തുകയാണ്. ബഹുമുഖമായ സേനാ മാർഗ്ഗങ്ങളിലൂടെയാണ് റഷ്യയുടെ ആക്രമണം.

കിഴക്കൻ മേഖലകളിൽ നടക്കുന്ന ആക്രമണങ്ങളെ ഒരു പരിധി വരെ യുക്രൈൻ മിസൈലുകൾ അയച്ച് ചെറുക്കുന്നുണ്ട്. ആക്രമണത്തിൽ ഔദ്യോഗികമായി ഇതുവരെ 7 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഉക്രെയ്നിലെ സൈനിക നടപടിയിൽ പൊലിഞ്ഞത് നൂറ് കണക്കിന് ജീവനുകളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നത്. ഔദ്യോഗികമായി പുറത്തു വന്ന മരണങ്ങൾ ഉക്രെയ്ൻ സ്ഥിരീകരിച്ചിട്ടുണ്ട്.

അഞ്ച് റഷ്യൻ വിമാനങ്ങളും രണ്ട് ഹെലികോപ്ടറുകളും വെടിവെച്ചിട്ടതായി നേരത്തെ യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അൻപതിലധികം സോനാഗംങ്ങളെ കൊലപ്പെടുത്തേണ്ടി വന്നതായും യുക്രെയ്ൻ അവകാശപ്പെടുന്നു.

എന്നാൽ ഉക്രെയ്ന്റെ അവകാശവാദം റഷ്യ തള്ളി. യുക്രെയ്നിയൻ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണമായും പരാജയം സമ്മതിച്ചതായി റഷ്യ വ്യക്തമാക്കി. ഉക്രെയ്നിൽ നിന്നും സ്വതന്ത്രമായ മേഖലയാണ് ലുഹാൻസ്ക് എന്ന നിലപാടും റഷ്യ ആവർത്തിച്ചു.

ജനവാസ മേഖലകളിൽ റഷ്യ ശക്തമായ ആക്രമണം നടത്തുന്നതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ പ്രാദേശിക ഭരണകൂടങ്ങൾ നിർദേശം നൽകി.

അതേ സമയം, യുക്രെയ്നിയൻ പട്ടാള നിയമം പ്രഖ്യാപിച്ചു.

Post a Comment

0 Comments