2018 ഫെബ്രുവരിയിലാണ് സംഭവം. കുട്ടി പതിവായി രാത്രിയിൽ കരയുന്നത് ശ്രദ്ധിച്ച അമ്മയ്ക്കാണ് ആദ്യം സംശയം തോന്നിയത്. സ്വകാര്യ ഭാഗത്ത് മുറിവ് കണ്ടതിനെ തുടർന്നാണ് പ്രതിയെ യുവതി സംശയിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഒരു ദിവസം നോക്കിയപ്പോൾ കുഞ്ഞിനെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടെന്നും അമ്മ മൊഴി നൽകി.
പ്രതിയോട് ഈ വിവരം ആരാഞ്ഞപ്പോൾ ഇത് തന്റെ കുട്ടിയല്ലെന്നും ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു പറഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു. പിന്നാലെ, കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സംഭവിച്ച മുറിവ് ഉണങ്ങാതിരുന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർമാർ ഇടപെട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്.
0 تعليقات