banner

പതിനഞ്ചുകാരനെ നിർബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ; പിടിയിലായത് 19കാരൻ

തൃശൂർ : പതിനഞ്ചുകാരനെ നിർബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. നിർബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീഴാൻ ഇടയായ സംഭവത്തിലാണ് കഞ്ചാവു നൽകിയ ആള്‍ അറസ്റ്റിലായത്. പുല്ലഴി കാഞ്ചന കലാസമിതിക്കു സമീപം പണക്കാരൻ വീട്ടിൽ വിജേഷിനെ (19) ആണ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് കഞ്ചാവു വലിപ്പിച്ചെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ വെസ്റ്റ് എസ്ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 22നു വൈകിട്ട് ആറ് മണിക്ക് പുല്ലഴി ലക്ഷ്മി മില്ലിന് അടുത്തുള്ള പാറ എന്ന മൈതാനത്താണു സംഭവം നടന്നത്. ‘കഞ്ചാവ് ഇല പൊടിച്ച് ബീഡിയിൽ നിറച്ച് കത്തിച്ചുവലിച്ചാൽ പറന്നുനടക്കാമെന്നും നല്ല സുഖം കിട്ടുമെന്നും’ പ്രേരിപ്പിച്ച് പ്രതി നിർബന്ധിച്ച് വലിപ്പിക്കുകയായിരുന്നു.

കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകേണ്ടിയും വന്നതായി അമ്മയുടെ പരാതിയിലുണ്ട്. 

സംഭവം നടന്ന സ്ഥലത്തുനിന്നു തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ് ഐ ബൈജു, ജൂനിയർ എസ് ഐ വിനയൻ,എസ്‌ സി പി ഒ ജോബി, സിപി ഒ അബീഷ് ആന്‍റണി, സുജിത്ത്, അനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.

إرسال تعليق

0 تعليقات