അഗ്നിസാക്ഷിയുടെ എഴുത്തുകാരിക്ക് ഓർമ്മ പൂക്കൾ. അഗ്നിസാക്ഷി എന്ന ഒറ്റ നോവലിലൂടെ മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറിയ കഥാകൃത്തും നോവലിസ്റ്റുമാണ് ലളിതാംബിക അന്തർജ്ജനം.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച് 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേയാണ് “അഗ്നിസാക്ഷി" എഴുതിയത് . ഈ ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി.
അഗ്നിസാക്ഷി എന്ന നോവൽ ഇതേ പേരിൽ സിനിമ ആക്കിയിട്ടുണ്ട്. 1998 ൽ ശ്യാമപ്രസാദാണ് ഈ സിനിമ സംവിധാനം ചെയ്തത്. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലക്രമേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി. 1987 ഫെബ്രുവരി 6ന് അന്തരിച്ചു.
0 Comments