banner

അഗ്നിസാക്ഷിയുടെ എഴുത്തുകാരിക്ക് ഓർമ്മ പൂക്കൾ

അഗ്നിസാക്ഷിയുടെ എഴുത്തുകാരിക്ക് ഓർമ്മ പൂക്കൾ. അഗ്നിസാക്ഷി എന്ന ഒറ്റ നോവലിലൂടെ മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറിയ കഥാകൃത്തും നോവലിസ്റ്റുമാണ് ലളിതാംബിക അന്തർജ്ജനം.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച്‌ 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേയാണ്  “അഗ്നിസാക്ഷി" എഴുതിയത് . ഈ ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി. 

അഗ്നിസാക്ഷി എന്ന നോവൽ ഇതേ പേരിൽ സിനിമ ആക്കിയിട്ടുണ്ട്. 1998 ൽ ശ്യാമപ്രസാദാണ് ഈ സിനിമ സംവിധാനം ചെയ്തത്. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലക്രമേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി. 1987 ഫെബ്രുവരി 6ന് അന്തരിച്ചു.

إرسال تعليق

0 تعليقات