ഇയ്യാള്‍ 13000 യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങളും ചോര്‍ത്തി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇന്നലെയാണ് കസ്റ്റംസ് മുന്‍ സൂപ്രണ്ടായ ലൂക്ക് കെ.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ വ്യാജപേരില്‍ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് കേസ്.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയത്. തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിച്ചത്.
ഇയാൾക്കെതിരെ നടപടിയെടുക്കാൻ സുമിത് കുമാർ കസ്റ്റംസ് കമ്മീഷണറായിരിക്കെ നിർദേശം നൽകിയിരുന്നുവെങ്കിലും ഉന്നത സ്വാധീനത്തിൽ അത് അട്ടിമറിക്കപ്പെടുകയായിരുന്നു. കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാതിരുന്ന ലൂക്ക് ജോർജ് ഓഫീസിൽ എത്തിയാൽ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കണമെന്ന് സുമിത് കുമാർ ഓഡിറ്റ് ചുമതലയുള്ള കമ്മീഷണർക്ക് നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ തന്നെ നിർദേശം അട്ടിമറിച്ചുവെന്നാണ് ആക്ഷേപം. ഇപ്പോൾ കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പങ്ക് തെളിവ് സഹിതം വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
0 Comments