banner

ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി; മൂന്ന് പേർ മരിച്ചു, ഒരാൾക്കായി തിരച്ചിൽ

പാലക്കാട് : ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി. പുഴയിൽ ചാടിയവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മകള്‍ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിത്തിന്റെ മറ്റൊരു മകളായ അശ്വനന്ദയുടെ തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. കരയില്‍ വസ്ത്രങ്ങളും ചെരിപ്പും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ തിരച്ചിലില്‍ ആദ്യം മൂന്ന് മൃതദേഹങ്ങളും പിന്നീട് നാലാമത്തെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറയുന്നു.

2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാർ. ഈ കേസിലെ വിചാരണ പുരോഗമിക്കവേയാണ് മരണം. കേസുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.

പരിഹാരം തേടാം, എല്ലാ പ്രശ്നങ്ങൾക്കും.... 
നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ;
ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ)

അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Post a Comment

0 Comments