banner

പാർക്കിൽ നിന്ന് നാല് വയസ്സുള്ള ആൺകുട്ടിയെ എടുക്കാൻ മറന്നു, വീട്ടിലെത്തിയ ശേഷം അന്വേഷണം; ഒടുവിൽ കാസര്‍കോട് സംഭവിച്ചത് ഇങ്ങനെ

ഉത്സാസ യാത്രയ്ക്കായി പോയി മടങ്ങിയ കുടുംബം നാലുവയസ്സുകാരനെ പാര്‍ക്കില്‍ നിന്ന് തിരികെ കൂട്ടാൻ മറന്നു. യാത്ര കഴിഞ്ഞ് വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് കുട്ടി ഒപ്പം ഇല്ലന്ന കാര്യം മനസ്സിലാകുന്നത്. ഇതോടെ നാട്ടുകാരും പൊലീസുകാരുമുള്‍പ്പെടെ എല്ലാവരും വീട്ടിലേക്കിരച്ചെത്തി. കുട്ടിയെ കാണാനില്ലന്ന സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനൊ നാലു വയസ്സുകാരന്‍ മറ്റൊരു കുടുംബത്തിന്റെ സഹായത്തോടെ പിതാവിന്‍റെ ഫോണില്‍ ബന്ധപ്പെട്ടു.  ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആവലാതികള്‍ക്ക് അറുതി ആകുന്നത്.

സംഭവം നടന്നത് വ്യാഴാഴ്ച്ച രാത്രിയോടെയാണ്. കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍നിന്നും രണ്ട് വാഹനങ്ങളിലായി ഒരു കുടുംബം ബേക്കല്‍ റെഡ് മൂണ്‍ പാര്ക്കിലേക്കും മറ്റും വിനോദ യാത്ര പുറപ്പെട്ടു. പകല്‍ മുഴുവന്‍ അവിടെ ചിലവഴിച്ച കുടുംബം രാത്രിയോടെ തിരികെ വീട്ടിലേക്ക് മടങ്ങി. തിരികെ പോകുമ്പോള്‍ ഒപ്പം ഉണ്ടായിരുന്ന ഒരു നാലുവയസ്സുകാരനെ കൂടെ കൂട്ടുന്ന കാര്യം  എല്ലാവരും വിസ്മരിച്ചു. ഇതോടെ കുട്ടി  പാര്‍ക്കില്‍ തനിച്ചായി. കുട്ടി ഒപ്പം ഉണ്ടോയെന്ന വിവരം ആരും തന്നെ ശ്രദ്ധിച്ചില്ല എന്നതാണു വാസ്തവം.

ഇവര്‍ രണ്ട് വാഹനത്തില്‍ ആയിരുന്നതുകൊണ്ട് തന്നെ ഒന്നാമത്തെ വാഹനത്തിലുള്ളവര്‍ കുട്ടി രണ്ടാമത്തെ വാഹനത്തിലുണ്ടാകുമെന്ന് വിശ്വസിച്ചു. രണ്ടാമത്തെ  വാഹനത്തിലുള്ളവര്‍ കരുതിയത് കുട്ടി ഒന്നാമത്തെ വാഹനത്തില്‍ ഉണ്ടാകുമെന്നുമാണ്. പിന്നീട് വീട്ടിലെത്തി കുട്ടിയെ തിരക്കിയപ്പോഴാണ് രണ്ട് വാഹനത്തിലും കുട്ടി ഇല്ലന്നു മനസ്സിലാകുന്നത്. വൈകാതെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഒപ്പം സമൂഹ മാധ്യമത്തിലും  കുട്ടി നഷ്ടപ്പെട്ട വിവരം കാണിച്ച് സന്ദേശങ്ങളും അയച്ചു. എന്നാല്‍ ഇതേ സമയം കുട്ടി പാര്‍ക്കിനുള്ളില്‍ തനിച്ചിരുണ് കരയുകയായിരുന്നു.

ഒറ്റക്കിരുനു കരയുന്ന കുട്ടിയെ കണ്ട  തൃക്കരിപ്പൂരില്‍നിന്നുള്ള കുടുംബം അവനോടു വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. പിതാവിന്റെ മൊബൈല്‍ നമ്പര്‍ അറിയാമായിരുന്നതുകൊണ്ട്  കുട്ടിയെക്കൊണ്ട് തന്നെ വീട്ടിലേക്ക് വിളിപ്പിച്ച്‌ വിവരം അറിയിച്ചു. തുടര്‍ന്നു രാത്രിയോടെ വീട്ടുകാര്‍ പാര്‍ക്കിലെത്തി കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടുപോയി.

Post a Comment

0 Comments