banner

ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ സർക്കാർ നടപടി!

തിരുവനന്തപുരം : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച സർക്കാർ ഇത്തരവിറക്കി. രാജേഷ് എം മേനോനാണ് അഡി. പബ്ലിക് പബ്ലിക് പ്രോസിക്യൂട്ടർ. കേസ് ഫെബ്രുവരി 18ന് പരിഗണിക്കും.

കേസിൽ വിചാരണ വൈകുന്നതിൽ നിരാശയുണ്ടെന്നും പോസിക്യൂട്ടർ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. പ്രോസിക്യൂട്ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും മധുവിന്റെ സഹോദരി മാധ്യമങ്ങളോട് നേരത്തെ പറിഞ്ഞിരുന്നു.

മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയാണെന്ന് കോടതി ജനുവരി 25ന് കേസ് പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല.

2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ കൊലപാതകം. കടയിൽ നിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മധുവെന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്.

അതേസമയം കേസിൽ സിബിഐ അന്വേഷണം വേണമെന്നാവ ശ്യപ്പെട്ട് മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ കൊലപാതകം. കടയിൽ നിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മധുവെന്ന ആദിവാസി യുവാവിനെ ആൾ ക്കൂട്ടം തല്ലിക്കൊന്നത്.

Post a Comment

0 Comments