Latest Posts

കൊല്ലത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

കൊല്ലത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഇരുപത്തിയഞ്ചു വയസ്സുള്ള ഷെമീർ ആണ് പൊലീസിൻ്റെ പിടിയിലായത്. പുത്തൂർ പൊലീസിൻ്റെ സമർത്ഥമായ ഇടപെടീലിലൂടെയാണ് യുവാവ് അറസ്റ്റിലായത്.

ഇയാൾ ഭാര്യയുമൊത്താണ് താമസിച്ചു വന്നത്. ഇയാളുടെ സുഹൃത്തിൻ്റെ മകളെ തന്നെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കേസ് നൽകാൻ യുവാവിനെ പേടിച്ച മാതാപിതാക്കൾ ബന്ധുക്കളുടെ സഹായത്തോടെയാണ് പ്രതിക്കെതിരെ പരാതി നൽകുന്നതും അന്വേഷണത്തിലൂടെ അമ്പലപ്പുഴയിൽ നിന്ന് പുത്തൂർ പൊലീസ് പ്രതിയെ പിടികൂടുന്നതും.

സംഭവത്തെക്കുറിച്ച് ലഭിക്കുന്ന പ്രാഥമിക വിവരം ഇങ്ങനെ.........

പശ്ചിമ ബംഗാൾ സ്വദേശിയായ ഷെമീർ കഴിഞ്ഞ പത്ത് വർഷത്തോളമായി കേരളത്തിലെ കൊല്ലം ജില്ലയിൽ ഇഷ്ടിക തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബമായി ജില്ലയിൽ താമസിച്ചു വന്ന ഇയാൾക്കെതിരെ പുത്തൂർ പൊലീസിൽ ഏഴ് വയസ്സുകാരിയുടെ ബന്ധുക്കളാണ് സമീപിച്ചത്. 

കേസ് രജിസ്റ്റർ ചെയ്ത പൂത്തൂർ പൊലീസ് എസ്.എച്ച്.ഓ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും, പ്രതിയെ ബന്ധപ്പെടാൻ ശ്രമിക്കുകയും ഇത് വഴി സമർത്ഥമായി യുവാവിൻ്റെ ടവർ പരിധി കണ്ടെത്തുകയും ആയിരുന്നു.

ഇതിൽ നിന്ന് പ്രതി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ്. പ്രതിയെ അമ്പലപ്പുഴയിലെത്തി പിടികൂടി കൊല്ലത്തെത്തിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോസോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാകും കേസ് എടുക്കുക.

0 Comments

Headline