banner

വീട്ടിലിരുന്നും പഠിക്കാം; സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും അടച്ചിടേണ്ടി വന്ന സ്കൂളുകൾ തുറക്കുന്നതിനുള്ള സമഗ്ര മാർഗരേഖ പുറത്തിറക്കി. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടന്നിരുന്നു ഇതിന് ശേഷമാണ് മാർഗരേഖ തയ്യാറാക്കിയത്. ദേശീയ വിദ്യാഭ്യാസ മന്ത്രാലയം  പുറത്തിറക്കിയത്. 

പ്രതീക്ഷിച്ചത് പോലെ തന്നെ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുക എന്നതിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് മാർഗ്ഗരേഖയുടെ ആകെ രൂപം. ഇതിൽ കുട്ടികളുടെ മാനസിക ആരോഗ്യം  മുൻകരുതലുകൾ, ടൈംടേബിൾ, മൂല്യനിർണ്ണയം, എന്നിവയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വിദഗ്ദ അഭിപ്രായങ്ങളും വിവിധ സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളും പരിഗണിച്ചു കൊണ്ടാണ്ട് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്.

സ്കൂളിൽ ശരിയായ ശുചീകരണവും ശുചീകരണ സൗകര്യങ്ങളും ഉറപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യണം. വിദ്യാർത്ഥികൾക്കിടയിലെ ഇരിപ്പിട അകലം കുറഞ്ഞത് 6 അടി എങ്കിലും പാലിക്കണം. സ്റ്റാഫ് റൂമുകൾ, ഓഫീസ് ഏരിയ, അസംബ്ലി ഹാൾ, തുടങ്ങി സ്കൂളിലെ മറ്റ് പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കണം.

മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലിരുന്ന് പഠിക്കാൻ തയ്യാറുള്ള വിദ്യാർത്ഥികൾക്ക് അതിന് അനുമതി നൽകാം, കോവിഡ് മാനദണ്ഡങ്ങൾ ഹോസ്റ്റലിലും ഉറപ്പ് വരുത്തണം ഇവയെല്ലാമാണ് മാർഗരേഖയിൽ ചിലത്. ഹാജർ നിലയിലും ഇളവ് നൽകണമെന്നും,അനുയോജ്യമായ സമയം തിരഞ്ഞെടുക്കണമെന്നും മാർഗരേഖയിൽ പറയുന്നുണ്ട്

Post a Comment

0 Comments