നാല് വയസ്സ് മുതൽ ഞാനൊരു മോഹൻലാൽ ഫാൻ ആണ് സന്തോഷ് വർക്കി പറഞ്ഞു തുടങ്ങി. സന്തോഷ് വർക്കി എന്ന് ചുമ്മാ പറഞ്ഞാൽ വായനക്കാർക്ക് മനസ്സിലാകണമെന്നില്ല എന്നാൽ 'ലാലേട്ടൻ ആറാടുകയാണ്' എന്ന ഡയലോഗ് കേട്ടാൽ ചിലപ്പോൾ ട്രോളുകളിൽ നിറഞ്ഞു നിന്ന ആ വ്യക്തിയെ നിങ്ങൾക്ക് വേഗം മനസ്സിലാകാൻ സാധിക്കും. മോഹൻലാൽ നായകനായി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ ആറാട്ടിന്റെ റിലീസ് ദിനം മുതൽ സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറിയ ആ വ്യക്തിയാണ് ഞങ്ങൾ ഈ പറഞ്ഞ സന്തോഷ് വർക്കി.
സിനിമയുടെ ആദ്യഭാഗത്തിൽ മോഹൻലാൽ ആറാടിയത് പോലെ തന്നെയാണ് തോന്നിയത്. ഒരു പ്രത്യേക തരം അഭിനയമായി തോന്നി. താൻ നാല് വയസ്സ് മുതൽ ഒരു മോഹൻലാൽ ആരാധകനാണ്. 'ഞാൻ ജനിച്ച വർഷമാണ് ലാലേട്ടൻ സൂപ്പർസ്റ്റാർ ആയത്. രാജാവിന്റെ മകൻ റിലീസ് ചെയ്തത് എറണാകുളം സ്വദേശിയായ സന്തോഷ് വർക്കി പറയുന്നു.
പുതിയ കാലത്തെ ഭ്രാന്തൻ ഫാൻ മാത്രമല്ല. സന്തോഷ് വർക്കി ഒരു എൻജീനിയറാണ്, ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണങ്ങൾ നടത്തിയത് എന്ന ചോദ്യത്തിന് ''താൻ ഒരിക്കലും പണം വാങ്ങി പ്രമോഷൻ നടത്തിയതല്ല. തനിക്ക് മനസ്സിൽ തോന്നിയ കാര്യങ്ങൾ പറയുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സന്തോഷ് കൊച്ചുവർത്താനം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
മോഹൻലാൽ സിനിമകൾക്ക് നേരെ ഈ അടുത്ത കാലത്ത് ഡീഗ്രേഡിങ് നടക്കുന്നതായി സന്തോഷ് പറയുന്നു. 'ഒടിയൻ മുതൽ ഇങ്ങോട്ട് മോഹൻലാൽ സിനിമകൾക്ക് നേരെ ഡീഗ്രേഡിങ് നടക്കുന്നുണ്ട്. അതിന്റെ കാരണം അറിയില്ല. അദ്ദേഹം ആർഎസ്എസുകാരൻ ആണെന്ന് കരുതിയായിരിക്കാം. അദ്ദേഹത്തിന് മോദിയെ ഇഷ്ടമാണ്. എന്നാൽ കക്ഷിരാഷ്ട്രീയമില്ല', സന്തോഷ് പറഞ്ഞു
തനിക്ക് നേരെ വരുന്ന ട്രോളുകൾ ആസ്വദിക്കുന്നുണ്ട്. 'തമാശ രീതിയിൽ മാത്രമാണ് എടുത്തിട്ടുള്ളത്. വളരെ ക്രിയേറ്റിവ് ആയുള്ള കാര്യമല്ലേ. മിക്കതും കണ്ടു', സന്തോഷ് കൂട്ടിച്ചേർത്തു.
0 Comments