banner

മതിലുകളിലെ മറഞ്ഞിരുന്ന നായിക; കെപിഎസി ലളിത (1948-2022)

മതിലുകളിലെ മറഞ്ഞിരുന്ന നായിക... 

അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ എന്ന ചിത്രത്തിലെ നാരായണിയെ നമ്മളാരും കണ്ടിട്ടില്ല, നാരായണി എന്ന അദൃശ്യ കഥാപാത്രത്തിന് കെപിഎസി ലളിത തൻ്റെ ശബ്ദം പകർന്നപ്പോൾ ഇന്ന് വെള്ളകുപ്പായമിട്ട നാരായണിയെ നമ്മൾ സിനിമയിൽ എവിടെയോ കണ്ടതായി പോലും നിനയ്ക്കുന്നു. ആ ശബ്ദം പോലും മലയാളിക്ക് അത്രമേൽ വലിയൊരു വാങ്മയ നിമിശങ്ങൾ സമ്മാനിച്ച്, പരിചിതമായി തീർന്നിരിക്കുന്നു. ആ ചിത്രത്തിലെ മറ്റുള്ളവരെ മറന്നാലും മതിലുകളിലെ മറഞ്ഞിരുന്ന ആ നായികയെ നമ്മളാരും മറക്കുകയില്ല..... 

കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബിൻ്റെ പേര് പുതുതലമുറയ്ക്ക് അറിയാൻ പാകത്തിനാക്കിയത് കെപിഎസി ലളിത എന്ന ഒറ്റപ്പേര് തന്നെയാകും. ഒരു കാലത്ത് മലയാള സിനിമകളുടെ അനിവാര്യമായ ഭാഗമാണ് ഇന്ന് അപ്രതീക്ഷിതമായി പടിയിറങ്ങുന്നത്. ഒരു പക്ഷെ എഴുതുവാൻ വാക്കുകൾ പോലും നൽകാൻ കൂട്ടാകാത്ത, എഴുമ്പോൾ കൈകൾ വിറയ്ക്കുന്ന അപ്രതീക്ഷിതമായ ഒരു വിടവാങ്ങൽ.

മലയാളിയുടെ വെള്ളിത്തിരയിലെ അവരുടെ അഞ്ചു പതിറ്റാണ്ടിൻ്റെ ആയുസ്സ് ആർക്കും വെട്ടിത്തിരുത്തുവാനോ ആസ്ഥാനത്ത് വെറോരു പേരെഴുതുവാനോ സാധ്യമല്ല. 

1948 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്താണ് ജനനം. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. കെ. അനന്തൻ നായർ  ഭാർഗവിയമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഒരാളായിട്ടാണ് മഹേശ്വരിയമ്മ ജനിച്ചത്. രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.


ചെറുപ്പകാലത്ത് തന്നെ നൃത്തം അഭ്യസിച്ചിരുന്നയാളായിരുന്നു മഹേശ്വരിയമ്മ, ഇങ്ങനെ സ്കൂൾ കാലഘട്ടത്തിലെ കലോൽസവങ്ങളിൽ നൃത്ത മത്സരത്തിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. ഇങ്ങനെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയതും നൃത്ത പഠനം  മൂലമായിരുന്നു. അത് കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നതോടെയാണ്. 

ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെയാണ് മഹേശ്വരിയമ്മ കെ.പി.എ.സി.യിലെത്തുന്നത്. കെ.പി.എ.സിയിൽ എത്തിയതോടെ മഹേശ്വരിയമ്മ കെ.പി.എ.സി ലളിതയായി. ഏറ്റവും ചുരുങ്ങിയ കാലയളവിൽ തന്നെ നാടകവേദികളിലെ മികവുറ്റ പ്രകടനം കൊണ്ട് കെ.പി.എ.സി ലളിത ശ്രദ്ധിക്കപ്പെട്ടു.

1969-ലാണ് ആദ്യ സിനിമ. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകത്തെ ഇതിവൃത്തമാക്കി സേതുമാധവൻ നിർമ്മിച്ച ചലചിത്രത്തിലൂടെയാണ് ലളിതാമ്മ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്‍റെ മകൻ, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ ചെയ്തു. സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം നല്ലൊരു വേഷങ്ങൾ ചെയ്യാൻ ലളിതാമ്മയ്ക്ക് കഴിഞ്ഞിരുന്നു. സഹനായിക വേഷങ്ങളിലായിരുന്നു വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടതെങ്കിലും അത്രവേഗം ക്ഷോഭിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.

സിനിമാ മേഖലയിലെ സൗഹൃദത്തിലൂന്നി 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതൻ്റെ പത്നിയായി. വിവാഹത്തോടെ ഭരതൻ എല്ലാചിത്രങ്ങളിലെ നായിക (പ്രധാന വേഷം) ലളിതാമ്മ തന്നെയായി. 1998 ലെ ഭരതന്റെ വിയോഗത്തോടെ ഏറെ നാൾ ലളിതാമ്മ സിനിമയിൽ നിന്ന് മാറി നിന്നും മാറി നിന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സത്യൻ അന്തിക്കാട് സംവിധാനത്തിലൂടെ ലളിതാമ്മ  വീണ്ടും ചലച്ചിത്ര രംഗത്ത സജീവമായത്.

മികച്ച സഹനടിയ്ക്കുള്ള രണ്ട് ദേശീയ അവാർഡുകളും നാല് സംസ്ഥാന അവാർഡുകളും നേടിയ ലളിതാമ്മ മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.  

Post a Comment

0 Comments