banner

സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു

സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനം ശരിവച്ച് ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവർ സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്. 

സർക്കാർ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധം ആണെന്നും പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഇക്കാര്യങ്ങൾ പരിഗണിച്ചില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. പുനര്‍നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശ ആവശ്യമില്ലെന്നും പ്രായപരിധി ബാധകമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

എന്നാൽ ഈ വിലയിരുത്തൽ നിയമപരമല്ലെന്നും സെർച് കമ്മിറ്റി നടപടികളും യുജിസി വ്യവസ്ഥകൾ പാലിച്ചില്ലെന്നും ഹർജിക്കാർ വാദിച്ചു. 60 വയസ് കഴിഞ്ഞവരെ കണ്ണൂർ സർവകലാശാല നിയമപ്രകാരം വിസിയായി നിയമിക്കാൻ കഴിയില്ല. നിയമനത്തിനായി സെർച്ച് കമ്മിറ്റിക്ക് രൂപം നൽകണം. നിയമനത്തിൽ യുജിസി വ്യവസ്ഥകൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

സർവകലാശാല സെനറ്റ്​ അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്​, അക്കാദമിക്​ കൗൺസിലംഗം ഡോ ഷിനോ പി ജോസ്​ എന്നിവരാണ് അപ്പീൽ ഹർജി നൽകിയത്​​. ആദ്യ നിയമനവും പുനർനിയമനവും തമ്മിൽ വ്യത്യാസമില്ലെന്നാണ്​ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്​.

Post a Comment

0 Comments