banner

വിശേഷ ദിവസങ്ങളിൽ പൊലീസുകാര്‍ക്ക് അവധി ഉറപ്പാക്കും

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി പുതിയ നിര്‍ദ്ദേശം. വിശേഷ ദിവസങ്ങളിൽ പൊലീസുകാര്‍ക്ക് അവധി ഉറപ്പാക്കുമെന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാകുന്നത്.
വിവാഹ വാര്‍ഷികം, ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം എന്നിവയ്ക്ക് പൊലീസുകാര്‍ക്ക് അവധി ഉറപ്പാക്കുമെന്നാണ് നിർദ്ദേശം സൂചിപ്പിക്കുന്നത്. 

ഇതിനു വേണ്ടി ഉദ്യോഗസ്ഥരുടെ വിശേഷദിവസങ്ങള്‍ മുന്‍കൂറായി സ്റ്റേഷനിലെ പ്രത്യേക ബുക്കില്‍ രേഖപ്പെടുത്തും. കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായരാണ് പൊലീസുകാര്‍ക്ക് ആശ്വാസമാകുന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കാസര്‍കോട്, കണ്ണൂര്‍ സിറ്റി, റൂറല്‍, വയനാട്, കോഴിക്കോട് റൂറല്‍ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി.

Post a Comment

0 Comments