banner

ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന; പിടികൂടിയത് മാരകമായ മയക്കുമരുന്ന്, കൊല്ലം സ്വദേശിനിയായ യുവതി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

കൊച്ചി : ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിയ സംഘവും വാങ്ങാനെത്തിയവരും കൊച്ചിയിൽ അറസ്റ്റിലായി. കൊല്ലം സ്വദേശിനിയായ യുവതിയുൾപ്പെടെ ഉൾപ്പെടെ എട്ടുപേരാണ് സംഭവത്തിൽ പിടിയിലായത്. ഇടപ്പള്ളി മാമംഗലത്തോട് ചേർന്നുള്ള ഹോട്ടലിലാണ് ഇത്തരത്തിൽ ഇടപാട് നടന്നത്.

സംഘത്തിലെ പ്രധാനിയായി അന്വേഷണ സംഘം സംശയിക്കുന്നത് ആലുവ സ്വദേശി റച്ചു റഹ്മാനെയാണ്. മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ് , കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ൪, കൊല്ലം സ്വദേശി തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.  ഇവർ ഉപയോഗിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടുന്ന സമയത്ത് ഇവരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് വിവരം. കൈമാറ്റത്തിനിടെ അന്വേഷണ സംഘം എത്തുകയും ഇവരെയെല്ലാം പിടികൂടുകയുമായിരുന്നു. പലരും സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ല.

കാക്കനാട് ലഹരി വേട്ടയ്ക്ക് ശേഷം എക്സൈസും കസ്റ്റംസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്തരത്തിൽ അറസ്റ്റുണ്ടായത്. ഇവരിൽ നിന്ന് വിപണിയിൽ അൻപത് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.   ഇന്ന് പുലർച്ചെയാണ് മിന്നൽ പരിശോധന നടത്തിയത്. നൈജീരിയൻ സ്വദേശികളാണ് ലഹരി എത്തിച്ചതെന്നും പ്രതികൾക്ക് എ൦ഡിഎ൦എ ലഭിച്ചത് ബെംഗളൂരുവിൽ നിന്ന് എന്നാണ് മൊഴി.  പ്രതികൾ നേരത്തെ ഗൾഫിൽ ലഹരി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.ഗൾഫിൽ വെച്ചാണ് ഇവർ പരിചയപ്പെടുന്നത്. പ്രതികൾ എം.ഡി.എം.എക്ക് പുറമെ കഞ്ചാവും ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഇവരുടെ നീക്കം എക്‌സൈസ് പരിശോധിച്ചുവരികയായിരുന്നു

അറസ്റ്റ് സംബന്ധിച്ച കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്. പിടിയിലായ എട്ടോളം പേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും എന്നാണ് ലഭിക്കുന്ന സൂചന.

Post a Comment

0 Comments