banner

പുഴകളില്‍ അനധികൃത മണല്‍ വാരല്‍ വ്യാപകം; മണല്‍ ലേലം ചെയ്യാതെ അധികൃതർ, മൗനാനുമതിയെന്ന് ആരോപണം

കണ്ണൂര്‍ : അഷ്ടമുടി ലൈവ്. പുഴകളില്‍ നിന്ന് വ്യാപകമാകമായ തോതിൽ അനധികൃതമായി മണല്‍ വാരുന്നതായി പരാതി. പഴശി അണക്കെട്ടില്‍ ചേരുന്ന പുഴകളില്‍ നിന്ന് മണല്‍ ലേലം ചെയ്ത് വില്‍പന നടത്താനുള്ള നടപടി ഇല്ലാത്തതിനാല്‍ ആണ് അനധികൃത മണല്‍ വാരല്‍ വ്യാപകമാകുന്നത്. പുഴയില്‍ വന്നടിഞ്ഞ മണല്‍ വാരാന്‍ കരാര്‍ നല്‍കിയാല്‍ വര്‍ഷം തോറും സര്‍ക്കാരിലേക്ക് ഒരു തുകയെത്തും.

എന്നാല്‍ മണല്‍ വാരാന്‍ കരാര്‍ നല്‍കാത്തതിനാല്‍ സര്‍ക്കാരിന് കിട്ടാവുന്ന കോടികള്‍ ഇല്ലാതാകുകയാണ്. സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായാല്‍ മാത്രമേ ലേലം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നതാണ് പ്രശ്നം. എട്ട് വര്‍ഷം മുന്‍പ് വരെ പഴശി ഡാമില്‍ നിന്നു മണല്‍ വാരുന്നത് ലേലം ചെയ്യാറുണ്ടായിരുന്നു. അവസാനമായി ലേലം നടന്നത് ഒന്നരക്കോടിയോളം രൂപയ്ക്കാണ്.

സര്‍ക്കാര്‍ നല്‍കുന്ന പാസ് മുഖാന്തരമാണ് ആവശ്യക്കാര്‍ക്ക് മണല്‍ വിതരണം ചെയ്ത് കൊണ്ടിരുന്നത്. വര്‍ഷം തോറും നടക്കുന്ന ലേല നടപടികള്‍ നടക്കാതെ വന്നതോടെ പുഴയില്‍ ആവശ്യത്തിലധികം മണല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. പുഴയിലെ മണല്‍ യഥാസമയം നീക്കം ചെയ്തില്ലെങ്കില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

Post a Comment

0 Comments